പോളച്ചന്റെ തിരിച്ചു വരവ് വെറുതേയല്ല...‘വരവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Mail This Article
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. ജോജുവിനുള്ള പിറന്നാൾ സമ്മാനമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസ്.
പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എ.കെ. സാജനാണ് സിനിമയുടെ തിരക്കഥ തയാറാക്കിയത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വാണി വിശ്വനാഥ്, സുകന്യ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ - പ്രൊഡ്യൂസർ - ജോമി ജോസഫ്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവരാണ്. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.