പ്രാണി ശരീരത്തിൽ കടിച്ചതിനു ശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങൾ: വിഡിയോ പങ്കുവച്ച് സേതു ശിവാനന്ദൻ
Mail This Article
×
‘തിയേറ്റർ’ സിനിമയ്ക്കായി നടി റിമ കല്ലിങ്കലിനു വേണ്ടി ചെയ്ത പ്രോസ്തറ്റിക് മേക്കപ്പിന്റെ മേക്കിങ് വിഡിയോ പങ്കുവച്ച് കോൺസെപ്റ്റ് ആർട്ടിസ്റ്റും പ്രോസ്തറ്റിക് മേക്കപ്പ് ആർട്ടിസ്റ്റുമായ സേതു ശിവാനന്ദൻ.
ഒരു പ്രാണി ശരീരത്തിൽ കടിച്ചതിനു ശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി സിനിമയിൽ അവതരിപ്പിച്ചിരുന്നു.
ഓരോ ദിവസവും നാലു മണിക്കൂർ നീളുന്ന പ്രോസ്തറ്റിക് മേക്കപ്പ് ആണ് റിമ കല്ലിങ്കലിനു വേണ്ടി ചെയ്തതെന്ന് സേതു ശിവാനന്ദൻ പറയുന്നു. ത്വക്കിലുണ്ടാകുന്ന മാറ്റങ്ങളുടെ ഓരോ ഘട്ടവും ആദ്യം ക്ലേയിൽ ചെയ്തെടുത്ത് പിന്നീട് അത് സിലിക്കണിൽ ചെയ്യുകയായിരുന്നു. മനോജ് കിരൺ, അഷ്റഫ്, വിക്കി, പ്രശാന്ത് എന്നിവരായിരുന്നു ടീമിൽ ഒപ്പമുണ്ടായിരുന്നതെന്നും സേതു.