‘എന്റെ ‘പൊടി’, അവള്‍ ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്’: മലയാളിയുടെ മനസ്സ് നിറച്ച ഉമ്മ
Mail This Article
മലയാള സിനിമയുടെ മഹാനടി ഉർവശിക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് പ്രിയനടിയും നർത്തകിയുമായ ശോഭന. കൊച്ചി വിമാനത്താവളത്തില്‍വച്ച് കണ്ടുമുട്ടിയപ്പോൾ ഉര്‍വശിക്ക് ശോഭന ഉമ്മ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാളികളുടെ പ്രിയപ്പെട്ട രണ്ട് നായികമാരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
‘കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഉര്‍വശി ജിയെ കണ്ടുമുട്ടാതിരുന്നത് എന്താണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവള്‍ ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ ‘പൊടി’ തന്നെയാണ്. എന്റെ നമ്പര്‍ അവളുടെ ഫോണില്‍ എനിക്ക് സേവ് ചെയ്യണമായിരുന്നു. ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരഞ്ഞു. അവൾക്കും അതൊരു വൈകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവള്‍ ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്’.– ചിത്രത്തിനൊപ്പം ശോഭന കുറിച്ചു.
ചുരുക്കം സിനിമകളിലേ ഉർവശിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ഇരുവരും അടുത്തിടേ ഒന്നിച്ചെത്തിയത്.