‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു...വലിയ കാര്യങ്ങൾ ലോഡിങ്...’: ചിത്രവും വിഡിയോയും പങ്കുവച്ച് കാളിദാസ് ജയറാം
Mail This Article
സഹോദരി മാളവികയുടെ ഭർത്താവ് നവനീതിന്റെ പിറന്നാൾ യുകെയിൽ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. മാളവിക, നവനീത്, തന്റെ ഭാര്യ താരിണി എന്നിവര്‍ക്കൊപ്പം മാഞ്ചെസ്റ്ററിൽ നിന്നുള്ള വിഡിയോയും ചിത്രവും കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിങ്...’. - വിഡിയോയ്ക്കും ചിത്രത്തിനുമൊപ്പം കാളിദാസ് കുറിച്ചതിങ്ങനെ.
2024 മേയിലാണ് മാളവികയും നവനീതും വിവാഹിതരായത്. പാലക്കാട് നെന്മാറ സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മക്കളാണ് കാളിദാസും മാളവികയും.