‘ടാ ചെറുക്കാ...ഇനി മേലാൽ ചാടിപ്പോവരുത്’: കൂട്ടിൽ കയറി കടുവകൾക്ക് ‘താക്കീത്’ നൽകി ഷറഫുദ്ദീൻ
Mail This Article
കടുവക്കൂട്ടിൽ നിന്നുള്ള തന്റെ രസകരമായ ഒരു വിഡിയോ പങ്കുവച്ച് നടനും നിർമാതാവുമായ ഷറഫുദ്ദീൻ. കൂട്ടിനകത്ത് കയറി രണ്ട് കടുവകളോട് വർത്തമാനം പറയുന്ന ഷറഫുദ്ദീനെ വിഡിയോയിൽ കാണാം. ഇനി മേലാൽ ചാടിപ്പോവരുതെന്നും എപ്പോഴും താനുണ്ടായെന്ന് വരില്ലെന്നും കടുവകൾക്ക് ‘താക്കീത്’ നൽകുന്ന ഷറഫുദീന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കടുവകളെ സുരക്ഷിതമായി കെട്ടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷം, കൂട്ടത്തിലൊരു കടുവയുടെ ദേഹത്തു തട്ടിക്കൊണ്ട് ‘ടാ ചെറുക്കാ... ഇനി മേലാൽ ചാടിപ്പോവരുത്. എനിക്ക് എപ്പോഴും പിടിച്ചുകൊടുക്കാനാവില്ല’ എന്ന് ഷറഫുദ്ദീൻ പറയുന്നു. കൂട്ടത്തിലെ രണ്ടാമത്തെ കടുവയെയും താക്കീത് ചെയ്ത ശേഷം, രണ്ട് കടുവകളെയും തലോടി, ‘നന്നായിട്ടിരിക്ക്’ എന്നു പറയുന്നു താരം.
വിഡിയോ ആരാധകർ ഏറ്റെടുത്തു. നിരവധി ലൈക്കുകളും കമന്റുകളുമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം, ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.