തമിഴും കടന്ന് സുരാജ് കന്നഡയിലേക്ക്...തുടക്കം ശിവണ്ണയ്ക്കൊപ്പം
 
Mail This Article
സൂപ്പർസ്റ്റാർ ശിവരാജ്കുമാർ നായകനാകുന്ന ‘ഡാഡ്’ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂട്. അനിൽ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ചിത്രം അച്ഛൻ - മകൾ ബന്ധം പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്.
‘ഈ ഷൂട്ട് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു! ചെറിയ വേഷത്തിലാണെങ്കിലും അത്ഭുത നടൻ സുരാജ് വെഞ്ഞാറമൂട് സാറിനൊപ്പം സ്‌ക്രീൻ പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കഥാപാത്രത്തെയും പ്രകടനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ച എന്നെ ശരിക്കും പ്രചോദിപ്പിച്ചു. ഒരു ഫാൻ ബോയ് മൊമന്റ് ആയിരുന്നു അത്. ഒരു സഹനടനായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് സ്വപ്നസാക്ഷാത്കാരമായിരുന്നു. സെറ്റിൽ ഞങ്ങൾ പങ്കിട്ട ആ രണ്ട് മിനിറ്റ് സംഭാഷണം ഞാൻ എന്നെന്നും ഓർത്തിരിക്കും. നന്ദി സർ’. – കന്നഡ ചലച്ചിത്ര നിർമാതാവും നടനുമായ അരവിന്ദ് കുപ്ലിക്കർ സുരാജിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിങ്ങനെ.
‘ജയിലർ 2’,‘ഐ നോബഡി’, ‘2 ജെന്റിൽമെൻ', ‘വാക്ക്’ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.
 
 
 
 
 
 
 
