‘മിസ്റ്റർ പ്രകാശ് രാജ്, നിങ്ങൾ ഒരു കൂട്ടം കൊച്ചു കലാകാരന്മാരുടെ അവസരമാണ് നഷ്ടപ്പെടുത്തിയത്’: കുറിപ്പ്
Mail This Article
55-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബാലതാരങ്ങൾക്കുള്ള പുരസ്കാരങ്ങൾ നൽകാത്തതിനെതിരെ നടൻ അരുൺസോൾ. പുരസ്കാരത്തിൽ മികച്ച കുട്ടികളും അവരുടെ ചിത്രങ്ങളും ഇല്ലാത്തതിൽ വിഷമം തോന്നിയെന്നും ഒരു കൂട്ടം കൊച്ചു കലാകാരന്മാരുടെ അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘മിസ്റ്റർ പ്രകാശ് രാജ്
അറിയാൻ
സംസ്ഥാന അവാർഡുകൾ കണ്ടു
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ
പക്ഷേ ഒരു കാര്യം പറയണമെന്ന് തോന്നി
മികച്ച കുട്ടികളുടെ ചിത്രവും ഇല്ല...
മികച്ച കുട്ടികളും ഇല്ല...
വളരെ വിഷമം തോന്നി
ഉള്ളതിൽ ഭേദപ്പെട്ട ആർക്കെങ്കിലും കൊടുക്കാമായിരുന്നു നിങ്ങൾ ഒരു കൂട്ടം കൊച്ചു കലാകാരന്മാരുടെ അവസരമാണ് നഷ്ടപ്പെടുത്തിയത് അവസരങ്ങൾ ജീവിതത്തിൽ കിട്ടുന്നത് അപൂർവമാണ്
അത് നഷ്ടപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന വിഷമവും വേദനയും വളരെ വലുതാണ്
കുട്ടികളുടെ ചിത്രങ്ങൾക്കും അഭിനേതാക്കൾക്കും നിലവാരം കുറവ് എങ്കിൽ അത് നിങ്ങൾക്ക് മെൻഷൻ ചെയ്ത് പറയാമായിരുന്നു, തമ്മിൽ ഭേദപ്പെട്ട ആർക്കെങ്കിലും കൊടുക്കാമായിരുന്നു
സിനിമകൾ മോശമാണ് അതിൽ നിന്നും ഭേദപ്പെട്ട രണ്ടു കുട്ടികളെ നമ്മൾ തിരഞ്ഞെടുത്തു എന്നും അടുത്തവർഷം നിലവാരം കൂട്ടണമെന്നും നിങ്ങൾക്ക് ജൂറിയിൽ പരാമർശിക്കാം അതാണ് വേണ്ടത് കാരണം ഇങ്ങനെയുള്ള കുട്ടികൾക്ക് കിട്ടുന്ന അവസരം വളരെ പരിമിതമാണ്
അത് അറിയണമെങ്കിൽ
കേരളത്തിലെ കുട്ടികളുടെ ചിത്രങ്ങൾക്ക് നിലവാരം കുറയുന്നതിന് കാരണം എന്താണെന്ന് നിങ്ങൾ ചിന്തിക്കണം
ഇവിടെ കുട്ടികളുടെ ചിത്രങ്ങൾ കാണിക്കാനുള്ള വേദികളില്ല അതിൽ നിന്ന് ഒരു വരുമാനമില്ല അത് റിലീസ് ചെയ്യാനുള്ള ഒരു തിയേറ്റർ പോലും കിട്ടില്ല. അപ്പോൾ പിന്നെ ഇത് നിർമിക്കാനുള്ള നിർമ്മാതാക്കളുമില്ല പിന്നെ എങ്ങനെ കുട്ടികളുടെ ചിത്രം ഉണ്ടാകും പിന്നെ ഈ സിനിമ എടുക്കുന്നവരെല്ലാം അഞ്ചും ആറും ലക്ഷം രൂപ ചിലവാക്കി എടുക്കുന്നവരാണ് മിക്കവാറും പ്രൊഡ്യൂസർ കാണില്ല ജോലിചെയ്തു അവർ പരസ്പരം സഹായിച്ചും കഷ്ടപ്പെട്ട് ആണ് പല സിനിമകളും എടുക്കുന്നത് ഈ വർഷം വന്ന പല കുട്ടികളുടെ സിനിമകളും ശ്രദ്ധിച്ചാൽ മനസ്സിലാവും ഇതെല്ലാം തുച്ഛമായ ബഡ്ജറ്റിൽ സിനിമയെ മാത്രം സ്നേഹിക്കുന്ന ആളുകളുടെ സഹായത്തിലും സിനിമയോടുള്ള പാഷനിലും ചെയ്ത സിനിമകളാണ് എൻറെ അഭിപ്രായത്തിൽ അഞ്ചോ ആറോ ലക്ഷം രൂപയ്ക്ക് അകത്തുള്ള സിനിമകളാണ് ഇതെല്ലാം. അതുകൊണ്ടുതന്നെ മറ്റുള്ള സിനിമകൾ പോലുള്ള കോളിറ്റിയിൽ സിനിമ എടുക്കാൻ അവർക്ക് കഴിയില്ല വലിയ ആശയങ്ങളിലേക്ക് പോകാനുള്ള ബഡ്ജറ്റും കാണില്ല അവർക്ക് ആകെയുള്ള ആശ്വാസം ഈ സംസ്ഥാന അവാർഡ് ആണ്
ഇതെന്തെങ്കിലും കിട്ടിയാൽ ഒരു മൂന്നുലക്ഷം രൂപയും ഏതെങ്കിലും കിട്ടും പിന്നെ ഒരു ഓ ടി ടി സംസാരിക്കാനുള്ള ഒരു അവസരം എങ്കിലും ഒരു സിനിമയ്ക്ക് ലഭിക്കും അതും നിങ്ങൾ നഷ്ടപ്പെടുത്തി
ചിലപ്പോൾ ഈ വർഷം വന്ന കുട്ടികളുടെ സിനിമകൾ ഒട്ടും നിലവാരമില്ലാത്ത സിനിമകളായി നിങ്ങൾക്ക് തോന്നിയേക്കാം അത് ജൂറിയുടെ തീരുമാനമാണ് അവരുടെ അവകാശമാണ് അതു ഞാൻ അംഗീകരിക്കുന്നതും ആണ്
അങ്ങനെയെങ്കിൽ അങ്ങനെ തന്നെ എഴുതണമായിരുന്നു ജൂറിയിൽ പരാമർശിച്ചിട്ട് തമ്മിൽ ഭേദത്തിന് കൊടുക്കാമായിരുന്നു അല്ലെങ്കിൽ ക്യാഷ് അവാർഡും മികച്ച ബാല ചിത്രവും മികച്ച ബാലനടനും നടിക്കും കൊടുക്കണ്ട കുട്ടികൾക്ക് ഒരു സ്പെഷ്യൽ മെൻഷൻ എങ്കിലും കൊടുക്കാമായിരുന്നു പ്രോത്സാഹനത്തിന്
എത്രയോ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. ഉള്ളതിൽ ഭേദപ്പെട്ട ആർക്കെങ്കിലും ഒരു അവസരം കൊടുക്കാമായിരുന്നു.
മികച്ച നടനും നടിക്കും പുറമേ എത്രയോ
സൂപ്പർ താരങ്ങൾക്ക് നിങ്ങൾ പ്രോത്സാഹന സമ്മാനങ്ങൾ കൊടുത്തു അവർ താരങ്ങൾ ആയതുകൊണ്ടാണോ ?
ഒരു പിടിപാടും ഇല്ലാത്ത ഈ കൊച്ചു കലാകാരന്മാർക്ക്
ഒരു പ്രോത്സാഹനം സമ്മാനം എങ്കിലും കൊടുക്കാം. കഷ്ടമായിപ്പോയി നിങ്ങൾ സൂപ്പർ താരങ്ങൾക്ക് പുറമേ കൊച്ചു കലാകാരന്മാരെ കൂടി പ്രോത്സാഹിപ്പിക്കേണ്ട
അവരല്ലേ വളർന്നുവരുന്ന താരങ്ങൾ
കുട്ടികളുടെ ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആദ്യം ഗവൺമെൻറ് ആണ് മുൻകൈയെടുക്കേണ്ടത് കുട്ടികളുടെ ചിത്രങ്ങളും നമ്മുടെ സമൂഹത്തിൽ വരണം
നല്ല ചിത്രങ്ങൾ വരണമെങ്കിൽ നല്ല അവസരങ്ങൾ വരണം നല്ല സാമ്പത്തികം വേണം അങ്ങനെയാണെങ്കിൽ നല്ല വേദികൾ വരണം എന്നാൽ നല്ല പ്രൊഡ്യൂസർ മാർ വരും
അല്ലാതെ വരണമെങ്കിൽ ഗവൺമെൻറ് കുട്ടികളുടെ ചിത്രങ്ങൾക്ക് വേണ്ടി പത്തോ പതിനഞ്ചോ ലക്ഷം രൂപ സബ്സിഡി ആയി കൊടുക്കണം ഒരു വർഷം രണ്ടോ മൂന്നോ ചിത്രങ്ങൾ നിർമ്മിക്കാനുള്ള അവസരങ്ങൾ നല്ല സംവിധായകരെ തിരഞ്ഞെടുത്ത അവസരം കൊടുക്കണം അങ്ങനെയെങ്കിൽ ഇവിടെ നല്ല ചിത്രങ്ങൾ ഉണ്ടാകും
അരുൺസോൾ.
(ഒരു കൊച്ചു കുട്ടിക്ക് ഒരു സംസ്ഥാന അവാർഡ് കിട്ടുമ്പോൾ ലഭിക്കുന്ന മോട്ടിവേഷൻ എന്താണെന്ന് എനിക്കറിയാം
അവൾക്ക് അതിൽ നിന്ന് കിട്ടുന്ന പ്രചോദനം എന്താണെന്ന് എനിക്കറിയാം
കാരണം മുൻവർഷത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് എൻറെ മകൾക്കായിരുന്നു)’.– അരുൺ സോൾ കുറിച്ചതിങ്ങനെ.
കുറിപ്പ് ഇതിനോടകം ചർച്ചയാണ്.