ADVERTISEMENT

മലയാളത്തിന്റെ പ്രിയനടി മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം. കഴിഞ്ഞ ദിവസമായിരുന്നു മല്ലികയുടെ 71 – ആം ജൻമദിനം. കഴിഞ്ഞ വർഷത്തെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് മരുമകൾ പൂർണിമ മല്ലികയ്ക്ക് ആശംസകൾ നേർന്നത്.

പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാർഥനയും നക്ഷത്രയും മല്ലികയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും മല്ലികയുടെ പഴയകാല ചിത്രവും പൂർണിമ പങ്കുവച്ചു. പൃഥ്വിരാജ് അമ്മയ്ക്ക് ഉമ്മ നൽകുന്ന ചിത്രങ്ങളടക്കമാണ് മറ്റൊരു മരുമകളായ സുപ്രിയ മേനോന്റെ ആശംസ. ‘ജന്മദിനാശംസകൾ അമ്മാ! എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു!’ എന്നാണ് സുപ്രിയ കുറിച്ചത്.

ADVERTISEMENT

താരങ്ങളും ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി ആളുകളാണ് മല്ലികയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT