മലയാളികളുടെ മനസ്സ് കവർന്ന ‘അനാർക്കലി’ സുന്ദരി: പ്രിയാല്‍ ഗോറിന്റെ പുതിയ ചിത്രങ്ങൾ വൈറൽ
Mail This Article
×
അനാർക്കലി സിനിമയിൽ പൃഥ്വിരാജ് സുകുമാരന്റെ നായികയായി മലയാളികളുടെ മനസ്സ് കവർന്ന അഭിനേത്രിയാണ് പ്രിയാല്‍ ഗോര്‍. 2015 ല്‍ സച്ചിയുടെ സംവിധാനത്തിൽ എത്തിയ അനാർക്കലി മലയാളത്തിലെ എക്കാലത്തേയും വിജയചിത്രങ്ങളിലൊന്നാണ്.
ഇപ്പോഴിതാ പ്രിയാല്‍ ഗോറിന്റെ പുതിയ ചില ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ബീച്ച് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ബിക്കിനിയിലും മറ്റുമുള്ള പ്രിയാലിന്റെ ബീച്ച് ചിത്രങ്ങള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
2024 ല്‍ പുറത്തിറങ്ങിയ ‘മഹാരാജ’ എന്ന ചിത്രത്തിലാണ് പ്രിയാല്‍ ഗോര്‍ ഒടുവിൽ അഭിനയിച്ചത്. വെബ് സീരീസുകളിലും സീരിയലുകളിലും സജീവമാണ്.