ADVERTISEMENT

ആന്റണി വർഗീസിനെയും കീർത്തി സുരേഷിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഋഷി ശിവകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തോട്ടം’ സിനിമയുടെ ടൈറ്റിൽ ടീസർ എത്തി. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയാണ് ‘തോട്ടം’ എന്നാണ് സൂചന. ഫസ്റ്റ് പേജ് എന്റർടെയിൻമെന്‍റ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ.വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘ദ ഷാഡോസ് സ്‌ട്രെയ്‌സ്’, ‘ദ നൈറ്റ് കംസ് ഫോർ അസ്’, ‘ഹെഡ്ഷോട്ട്’ തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് സംഘട്ടന സംവിധാനം. ‘അനിമൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ‘രാജാറാണി’, ‘കത്തി’, ‘തെരി’ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാൻ ജോർജ്സി.വില്യംസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ. സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻ ദാസ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT