‘എന്റെ പേരിൽ തട്ടിപ്പ്... ആരും ഇതിൽ വീഴരുത്...’: വിഡിയോ പങ്കുവച്ച് ഗിന്നസ് പക്രു
Mail This Article
തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെതിരെ നടൻ ഗിന്നസ് പക്രു രംഗത്ത്.
സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണെന്നും ആരും ഇതിൽ വീഴരുതെന്നും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി. തനിക്ക് ഈ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ പേരിൽ യാതൊരു സമ്മാനപദ്ധതിയോ സാമ്പത്തിക കൈമാറ്റങ്ങളോ സോഷ്യൽ മീഡിയ വഴി നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്റെ പേരും പടവും ഒക്കെ കൊടുത്തിട്ട് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അത് ഞാൻ നിങ്ങളെ കാണിക്കാം. ക്രെഡിറ്റ് കാർഡ് നമ്പർ കൊടുക്കുക എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഇത് കൃത്യമായ ഒരു തട്ടിപ്പാണ്. എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ല. എനിക്ക് യാതൊരു വിധത്തിലുള്ള സമ്മാനപദ്ധതികളോസോഷ്യൽ മീട്ടിയ വഴി ഉള്ള സാമ്പത്തിക കൈമാറ്റങ്ങളോ ഇല്ല. ദയവുചെയ്ത് ആരും ഈ തട്ടിപ്പിൽ വീഴരുത്’.– ഗിന്നസ് പക്രു പറഞ്ഞു.