ഫോക്സ്‌വാഗൻ വെര്‍ട്യൂസ് സ്വന്തമാക്കി നടി അദിതി രവി. ജിടി പ്ലസ് ഓട്ടമാറ്റിക് മോഡലായ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 19.14 ലക്ഷം രൂപയാണ്. ലവ ബ്ലു കളറിലുള്ള മോഡലാണ് അദിതി വാങ്ങിയത്.
1.5 ലീറ്റര്‍ ടിഎസ്ഐ, 1 ലീറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഈ വാഹനത്തിനുള്ളത്. മൂന്നു സിലിണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.