Monday 26 February 2024 10:55 AM IST : By സ്വന്തം ലേഖകൻ

നാം ആഗ്രഹിക്കുന്ന കുട്ടേട്ടനും നമുക്ക് ലഭിക്കുന്ന കുട്ടേട്ടനും: രസകരമായ ട്രോൾ പങ്കുവച്ച് അജു വര്‍ഗീസ്

aju-varghese

‘മഞ്ഞുമ്മല്‍ ബോയ്സ്’ തിയേറ്ററില്‍ നിറഞ്ഞോടവേ ചിത്രത്തിലെ സൗബിൻ ഷാഹിർ അവതരിപ്പിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തിന്റെയും കുഞ്ഞിരാമായണത്തില്‍ താന്‍ അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെയും ചിത്രങ്ങൾ ചേർത്തുവച്ചുണ്ടാക്കിയ ട്രോള്‍ പങ്കുവച്ച് നടന്‍ അജു വര്‍ഗീസ്.

ട്രോളിൽ, സൗബിന്റെ ചിത്രത്തിനൊപ്പം ‘നാം ആഗ്രഹിക്കുന്ന കുട്ടേട്ടനെന്നും’ അജുവിന്റെ ചിത്രത്തിനൊപ്പം ‘നമുക്ക് ലഭിക്കുന്ന കുട്ടേട്ടന്‍’ എന്നുമാണ് എഴുതിയിരിക്കുന്നത്. ‘മുകളിലുള്ള കുട്ടേട്ടനെ താഴെയുള്ള കുട്ടേട്ടന് വേണം’ എന്നും ട്രോളിനൊപ്പം അജു കുറിച്ചു.

രസകരമായ കമന്റുകളാണ് ട്രോളിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന് മികച്ച അഭിപ്രായമാണ് എങ്ങും.