Thursday 01 February 2024 01:47 PM IST : By സ്വന്തം ലേഖകൻ

മകന്റെ പിറന്നാൾ ആഘോഷിച്ച് ബാബുരാജും വാണി വിശ്വനാഥും: ചിത്രം വൈറൽ

baburaj

മകൻ അദ്രിയുടെ 15 ആം പിറന്നാൾ ആഘോഷിച്ച് നടൻ ബാബുരാജും നടി വാണി വിശ്വനാഥും. ചിത്രത്തിൽ വാണി വിശ്വനാഥും മക്കളായ ആർച്ച, അദ്രി എന്നിവർക്കൊപ്പം വാണി വിശ്വനാഥിന്റെ സഹോദരന്റെ മകനുമുണ്ട്. സമൂഹ മാധ്യമങ്ങളിലാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം ബാബുരാജ് പങ്കുവച്ചത്. ബാബുരാജ് ചെന്നൈയിൽ ‘തഗ് ലൈഫ്’ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു പിറന്നാൾ ആഘോഷം.

ബാബുരാജിനും വാണി വിശ്വനാഥിനും രണ്ടു മക്കളാണ് ഉള്ളത് ആർച്ചയും ആരോമൽ എന്നുവിളിക്കുന്ന അദ്രിയും. ആദ്യവിവാഹത്തിൽ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് ആണ്‍ മക്കളുണ്ട്.