Tuesday 13 February 2024 04:18 PM IST : By സ്വന്തം ലേഖകൻ

പുത്തൻ ലുക്കില്‍ മനോഹരിയായി ഭാമ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

bhama

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയനടി ഭാമ. അനാർക്കലിയിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമാണ്.

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഭാമ. വിവാഹിതയായതോടെ അഭിനയരംഗത്തുനിന്നു വിട്ടുനിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. വാസുകി എന്ന പേരില്‍ പുതിയ വസ്ത്ര ബ്രാന്‍ഡും ഭാമ തുടങ്ങിയിരുന്നു. എത്‌നിക് വസ്ത്രങ്ങളുടെ ഒരു വലിയ കളക്ഷനാണ് വാസുകി.