Monday 29 April 2024 02:24 PM IST : By സ്വന്തം ലേഖകൻ

ചിരി പടർത്തി വിൻ സി അലോഷ്യസിന്റെ ‘സാഹസിക’ യാത്ര: വിഡിയോ വൈറൽ

vin-c

യുവനടി വിൻ സി അലോഷ്യസിന്റെ രസകരമായ ഒരു ട്രക്കിങ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര.യാത്രയ്ക്കിടയിൽ പല തവണ വാഹനത്തിലും വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് ഇടയിൽ കാൽതെറ്റി വെള്ളത്തിലും വീഴുന്ന വിൻ സിയാണ് വിഡിയോയിൽ.

ഇസുസു പിക്കപ്പിലായിരുന്നു വിൻ സി.യുടെയുടെ യാത്ര. പിക്കപ്പിനു പിന്നിൽ നിന്നുകൊണ്ട് വിഡിയോയ്ക്ക് പോസ് ചെയ്ത വിൻസി പല തവണ ബാലൻസ് തെറ്റി വീഴുന്നുണ്ട്. ഇതിനെല്ലാം രസകരമായ ഡയലോഗുകളാണ് വിഡിയോയിൽ ഉൾച്ചേർത്തിരിക്കുന്നത്. പാമ്പിന്റെ ഉറ കണ്ടു ഞെട്ടിയോടുന്ന വിൻ സിയെയും കാണാം. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.