Friday 22 January 2021 02:52 PM IST : By സ്വന്തം ലേഖകൻ

എന്റെ പ്രണയമേ, എപ്പോഴും മറ്റെന്തിനും മുകളിൽ നീ...! മൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ഭാവന

bhavana

മൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച്, ജീവിത പങ്കാളി നവീനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം ഭാവന. ഭാവന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇതിനോടകം വൈറൽ ആണ്.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയ്ക്ക് താലിച്ചാർത്തിയത്.

‘I chose you. And I’ll choose you over and over and over, without a pause, without a doubt in a HEARTBEAT. And I’ll keep choosing you. Happy 3rd Anniversary My Love...’എന്നാണ് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.