നടി ദീപ്തി സതിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും ശ്രദ്ധേയമാകുന്നു. ആമ്പൽക്കുളത്തിൽ നീരാടുന്ന ദീപ്തിയാണ് ചിത്രങ്ങളിൽ. ജോസ് ചാൾസ് പകർത്തിയ ചിത്രങ്ങളാണിവ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് – ജിജീഷ്.
ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ ദീപ്തി പിന്നീട് കന്നഡ, തെലുങ്ക് ഭാഷകളിലും തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് ദീപ്തി എത്തിയത്.