Monday 19 February 2024 03:39 PM IST : By സ്വന്തം ലേഖകൻ

‘രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ഫഹദ് ഫാസിൽ പത്രം ഇട്ടിട്ട് പോകുന്നു’: വിഡിയോ വൈറൽ

fahad-fazil

നടൻ ഫഹദ് ഫാസിലിനോട് മുഖസാദൃശ്യമുള്ള പത്രവിതരണക്കാരനായ യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

‘രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു. നോക്കിയപ്പോ, ഫഹദ് ഫാസിൽ’.– എന്ന കുറിപ്പോടെയാണ് വിഡിയോ സിദ്ദിഖ് അസീസിയ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ എത്തിയത്.

വിജേഷ് എന്നാണ് വിഡിയോയിൽ കാണുന്ന ആളുടെ പേര്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെയുണ്ടെന്നും പെട്ടെന്നു കണ്ടാൽ ഫഹദ് ആണെന്നു തോന്നുമെന്നും വിഡിയോ പകർത്തുന്ന ആൾ വിജേഷിനോടു പറയുന്നുണ്ട്. ഇതെല്ലാം കേട്ട്, ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ടാക്കി മടങ്ങുകയാണ് വിഡിയോയിലെ അപരൻ. വയനാട് മാനന്തവാടിയിൽ നിന്നുള്ളതാണ് വിഡിയോ.