മകൾ ഗൗരിക്കൊപ്പം വിഷു ആഘോഷിച്ച് നടി ഭാമ. മകള്‍ക്ക് കൈനീട്ടം നൽകുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിക്ക് മുന്നിലാണ് താരം മകള്‍ക്ക് കൈനീട്ടം നല്‍കുന്നത്. മകളുടെ മുഖം ഒരു സ്മൈലി ഇമോജി കൊണ്ട് മറച്ചിട്ടുണ്ട്.
‘‘എല്ലാവർക്കും എന്റെയും മകളുടെയും വിഷു ആശംസകൾ. ഒരുപാട് നാളുകൾക്കു ശേഷം ഞാനും മകളും ചേര്‍ന്ന് സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു.’’- മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഭാമ കുറിച്ചു. ഒരു മകളാണ് താരത്തിനുള്ളത്. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ഒരു ബൊട്ടീക്ക് താരം തുടങ്ങിയിട്ടുണ്ട്.