Monday 01 April 2024 03:49 PM IST : By സ്വന്തം ലേഖകൻ

നജീബിനൊപ്പം മനസ്സ് തൊട്ട ഹക്കിം, 20 കിലോ കുറച്ച മേക്കോവർ: വിഡിയോ

gokul

‘ആടുജീവിതം’ സിനിമയിൽ നജീബിന്റെ സുഹൃത്തായ ഹക്കിമിനെ അവതരിപ്പിച്ച് പൃഥ്വിരാജിനൊപ്പം തന്നെ കയ്യടി നേടുന്ന താരമാണ് കെ.ആർ. ഗോകുൽ.

ഇപ്പോഴിതാ ‘ആടുജീവിതം’ ടീം പുറത്തിറക്കിയ പുതിയ വിഡിയോയിൽ ഹക്കിമിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് പറയുകയാണ് ഗോകുല്‍.

‘ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് ഞാന്‍ ആടുജീവിതത്തിന്‍റെ ഭാഗമാകുന്നത്. 2017ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഈ സിനിമയിൽ ഞാൻ എത്തിപ്പെടുന്നത്. ശരീരഭാരം കുറച്ചായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. രാത്രി ഷൂട്ടില്‍ കുത്തുന്ന തണുപ്പും രാവിലെ ഷൂട്ട് ചെയ്യുമ്പോള്‍ കുത്തുന്ന ചൂടുമാണ് ഉണ്ടായിരുന്നത്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നത്’ – ഗോകുല്‍ പറയുന്നു.

കോഴിക്കോട് പെരുമണ്ണ സ്വദേശിയായ ഗോകുലിന്റെ ആദ്യ സിനിമയാണ് ‘ആടുജീവിതം’.