Tuesday 13 February 2024 02:01 PM IST : By സ്വന്തം ലേഖകൻ

‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’: വിഡിയോ പങ്കുവച്ച് താരം

honey

സിനിമയ്ക്കൊപ്പം ഉദ്ഘാടക ചടങ്ങുകളിലൂടെയും ആരാധകരെ സൃഷ്ടിച്ച താരമാണ് ഹണി റോസ്. താരം പങ്കെടുക്കുന്ന പൊതുചടങ്ങുകൾക്ക് എപ്പോഴും വലിയ ജനപങ്കാളിത്തമുണ്ട്.

ഇപ്പോഴിതാ, തന്നെക്കുറിച്ചുള്ള രസകരമായ ഒരു ട്രോൾ വിഡിയോയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് ഹണി. ‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’ എന്ന ക്യാപ്ഷനാണ് വിഡിയോയ്ക്ക്. കട ഉദ്ഘാടത്തിന് താൻ എത്തുന്നു എന്നു പറഞ്ഞുകൊണ്ടുള്ള നടിയുടെ വ്യത്യസ്ത വിഡിയോകളാണ് ട്രോൾ രൂപത്തിൽ വിഡിയോയിൽ ചേർത്തിരിക്കുന്നത്.

അതേസമയം, ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന പുതിയ ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി എത്തുക.