Monday 23 September 2019 10:16 AM IST : By സ്വന്തം ലേഖകൻ

പാട്ടും പാടി, പഠിച്ചു നേടിയ പട്ടം! ജാസി ഇനി ഡോക്ടർ ജാസി ഗിഫ്റ്റ്: അഭിനന്ദനങ്ങളുമായി സംഗീത ലോകം

jassie-new

മലയാളത്തിന്റെ പ്രിയ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഇനി ഡോ.ജാസി ഗിഫ്റ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണന്റെ കീഴിൽ 5 വര്‍ഷം കൊണ്ടാണ് ജാസി ഗവേഷണം പൂര്‍ത്തിയാക്കിയത്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലൂടെ മലയാള സിനിമാ സംഗീതത്തിൽ തരംഗമായി ആഞ്ഞടിച്ച ജാസി അശ്വാരൂഢന്‍, ബല്‍റാം വേഴ്സസ് താരാദാസ്, പോക്കിരി രാജ, ചൈന ടൗണ്‍ എന്നിങ്ങനെ മലയാളത്തിൽ വൻ സിനിമകളിൽ മനോഹരമായ പാട്ടുകളൊരുക്കിയതിനൊപ്പം തമിഴിലും കന്നടയിലും തെലുങ്കിലുമൊക്കെ ഗായകനായും സംഗീത സംവിധായകനായും തിളങ്ങി നിൽക്കുകയാണ്.