Saturday 10 February 2024 02:44 PM IST : By സ്വന്തം ലേഖകൻ

‘ഇത്രയും നല്ല ചിത്രം സമ്മാനിച്ച് സന്തോഷിപ്പിച്ചതിനു നന്ദി’: ‘പ്രേമലു’വിനെ അഭിനന്ദിച്ച് ജിസ് ജോയ്

jis-joy

നസ്ലനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തി, സംവിധായകന്‍ ഗിരീഷ് എഡി ഒരുക്കിയ ‘പ്രേമലു’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ ജിസ് ജോയ്.

‘വൈകാരികമായി സ്പര്‍ശിക്കാനും അതേ സമയം തന്നെ പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിന് കഴിഞ്ഞു. ഭാവനാ സ്റ്റുഡിയോസ്, ഗിരീഷ്‌ എഡി, കിരണ്‍ ജോസി നിങ്ങളെയോര്‍ത്ത് അഭിമാനം തോന്നുന്നു. ശ്യാമിന്റെ ഗംഭീര പ്രകടനം കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍, ഫഹദ് ഫാസില്‍ ഈ വിജയം നിങ്ങളുടേതാണ്. എത്ര അനായാസമായാണ് നസ്ലന്‍ കോമഡിയും സീരിയസ് റോളും കൈകാര്യം ചെയ്യുന്നത്. അതേ പോലെ മമിത ബൈജു നിങ്ങള്‍ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇത്രയും നല്ല ചിത്രം സമ്മാനിച്ച് സന്തോഷിപ്പിച്ചതിനും നന്ദി’.– ജിസ് ജോയ് കുറിച്ചു.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്.