Thursday 14 January 2021 11:05 AM IST : By സ്വന്തം ലേഖകൻ

‘ജോജി’ക്ക് പാക്ക്അപ്പ്! ചിത്രവും വിഡിയോയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

joji

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പാക്ക്അപ്പ് ചിത്രവും വിഡിയോയും ഇതിനോടകം വൈറൽ ആണ്.

എരുമേലിയാണ് ജോജിയുടെ പ്രധാനലൊക്കേഷൻ. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്നു.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവര്‍ക്കൊപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.