Saturday 30 March 2024 11:34 AM IST : By സ്വന്തം ലേഖകൻ

കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്നു, ആവേശത്തോടെ ആരാധകർ

suriya

സൂര്യ നായകനാകുന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് തമിഴിലെ യുവസംവിധായകരിൽ പ്രധാനിയായ കാർത്തിക് സുബ്ബരാജ്. സൂര്യയുടെ 44 ആം ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പ്രഖ്യാപന പോസ്റ്റർ എത്തി.

സൂര്യ 44 എന്നാണ് ചിത്രത്തിനു താൽക്കാലികമായി പേരു നൽകിയിരിക്കുന്നത്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്‍സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

രാഘവാ ലോറൻസും എസ്.ജെ.സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ ജിഗർതണ്ട2 ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.