Thursday 21 March 2024 12:03 PM IST : By സ്വന്തം ലേഖകൻ

വീണ്ടും കോമഡി ട്രാക്കിൽ നിവിൻ പോളി: ‘മലയാളി ഫ്രം ഇന്ത്യ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

nivin

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമിക്കുന്ന ചിത്രം മെയ് ഒന്നിനാണ് ലോകവ്യാപകമായി റിലീസിനെത്തുന്നത്.

സിനിമയുടെ പ്രോമോ വിഡിയോ സമൂഹമാധ്യങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഷാരിസ് മുഹമ്മദ് ആണ് ‘മലയാളി ഫ്രം ഇന്ത്യ’ യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം - സുദീപ് ഇളമൻ. സംഗീതം - ജെയ്ക്സ് ബിജോയ്‌. സഹനിർമ്മാതാവ് -ജസ്റ്റിൻ സ്റ്റീഫൻ.