Thursday 21 December 2023 09:39 AM IST : By സ്വന്തം ലേഖകൻ

‘പ്രിയ സഹോദരന്‍ ലാലിന് എല്ലാ ആശംസകളും’: നേര് പോസ്റ്റർ പങ്കുവച്ച് മമ്മൂക്കയും

mammootty

തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേര് ന് ആശംസകളുമായി മമ്മൂട്ടി. പ്രിയ സഹോദരന്‍ ലാലിന് എല്ലാ ആശംസകളും എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചത്.

ദൃശ്യം, ദൃശ്യം 2 , ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രംമാണ് നേര്. അഭിഭാഷകനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.