Saturday 10 February 2024 10:23 AM IST : By സ്വന്തം ലേഖകൻ

യാത്രകളിൽ ഇനി പുതിയ കൂട്ട്: ബിഎംഡബ്ല്യു കൺവേർട്ടബിൾ സി 4 സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

mamtha

ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി 4 സ്വന്തമാക്കി നടി മംമ്ത മോഹന്‍ദാസ്. തണ്ടർലൈറ്റ് മെറ്റാലിക് നിറത്തിലുള്ള സി4 എം40ഐ മംമ്ത വാങ്ങിയത്.

ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ സ്പോർട്സ് കാർ എന്ന വിശേഷണമുള്ള സി4ന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കസ്റ്റമൈസേഷന് അനുസരിച്ച് വില കൂടും. പെട്രോൾ എൻജിനോടെ മാത്രമാണ് വാഹനം ലഭിക്കുക. 3 ലീറ്റർ എൻജിന് 340 ബിഎച്ച്പി കരുത്തുണ്ട്. 500 എൻഎം ആണ് ടോർക്ക്. വേഗം നൂറ് കടക്കാൻ വെറും 4.5 സെക്കൻഡ് മാത്രം മതി സി4 എം40ഐക്ക്.

പോർഷെ 911 കരേര എസ് സ്പോർട്സ് കാര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് മംമ്ത സി4 എം40ഐയും വാങ്ങിയത്.