Thursday 22 February 2024 10:53 AM IST : By സ്വന്തം ലേഖകൻ

‘ആ മുടിയൊന്നു പൊന്തിച്ചു കെട്ടി ബണ്ണിട്ടാൽ പഴേ ശ്രീദേവി’: മരിയ റോയിയുടെ വിഡിയോ ശ്രദ്ധേയമാകുന്നു

mariya-roy

റോഷൻ ആൻഡ്രൂസിന്റെ ‘നോട്ട് ബുക്ക്’ എന്ന ചിത്രത്തിലെ ശ്രീദേവി സ്വാമിനാഥന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന സുന്ദരിയാണ് മരിയ റോയി. നോട്ട്ബുക്കിൽ അഭിനയിക്കുമ്പോൾ 19 വയസ്സായിരുന്നു മരിയയ്ക്ക് പ്രായം. പിന്നീട് അധികം സിനിമകളിലൊന്നും മരിയയെ കണ്ടിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ആ മുഖവും ചിരിയുമുണ്ട്.

ദി ഫിലിം സ്റ്റാർ, ഹോട്ടൽ കാലിഫോർണിയ, മുംബൈ പൊലീസ് എന്നിങ്ങനെ ഏതാനും ചില ചിത്രങ്ങളിൽ കൂടി വേഷമിട്ട് മരിയ അഭിനയത്തോട് വിട പറഞ്ഞു.

ഇപ്പോഴിതാ, ഒരു സലൂണിൽ നിന്നുള്ള മരിയയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. ‘ഈ കൊച്ചിന്റെ മുഖത്തിനു ഒരു മാറ്റവുമില്ലല്ലോ മുടിയൊന്നു നല്ലോണം ചുരുണ്ടു ആ മുടിയൊന്നു പൊന്തിച്ചു കെട്ടി ബണ്ണിട്ടാൽ പഴേ ശ്രീദേവി’ എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന്.

സാമൂഹ്യപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ് മരിയയുടെ അച്ഛന്‍ ലളിത് റോയിയുടെ സഹോദരിയും. സ്മിത്ത് ആണ് മരിയയുടെ ജീവിത പങ്കാളി. 2015ൽ ആയിരുന്നു വിവാഹം. മികച്ചൊരു നർത്തകി കൂടിയാണ് മരിയ.