Friday 09 September 2022 10:11 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ അമ്മയാകാനൊരുങ്ങുന്നു...’: ഓണാശംസകൾക്കൊപ്പം ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് മൈഥിലി

mythili

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മൈഥിലി. ഓണാംസകൾ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഈ സന്തോഷം താരം കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ‘ചട്ടമ്പി’ എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.