Tuesday 15 September 2020 02:24 PM IST : By സ്വന്തം ലേഖകൻ

പഴയ കാലത്തെ ഓർമിപ്പിച്ച് ഒരു പുതിയ ചിത്രം! സാരി ലുക്കിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമായി നിമിഷ സജയൻ

nimisha

പഴയകാല ഫോട്ടോഗ്രാഫുകളെ ഓർമിപ്പിക്കുന്ന, സാരി ലുക്കിലുള്ള തന്റെ മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയ യുവനായിക നിമിഷ സജയൻ. നിമിഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ ക്യൂട്ട് ചിത്രം ഇതിനോടകം വൈറൽ ആണ്.

തൊണ്ടിമുതലും ദൃക്സാക്ഷിയിലും തുടങ്ങി വേറിട്ട മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് നിമിഷ.

സോഷ്യൽ മീഡിയയിൽ സജീവമെങ്കിലും വല്ലപ്പോഴും മാത്രമേ തന്റെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുള്ളു.