Thursday 16 May 2024 02:53 PM IST : By സ്വന്തം ലേഖകൻ

രണ്ടാഴ്ചയിൽ ശരീരഭാരം 10 കിലോ കുറച്ചു, ചിത്രങ്ങൾ പങ്കുവച്ച് പാർവതി ആർ. കൃഷ്ണ

parvathy

രണ്ടാഴ്ചയിൽ ശരീരഭാരം പത്ത് കിലോ കുറച്ച് നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ.

‘2 ആഴ്ച കർശനമായ ഭക്ഷണക്രമം കൊണ്ട് സംഭവിച്ച മാറ്റമാണിത്. കഴിഞ്ഞ ഒരു മാസമായി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു കൊണ്ട് തന്നെ ഞാൻ ശരിക്കും വളരെ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്ക്കാൻ കഴിയുമെന്ന് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ശരീരം നോക്കാതെ ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ 10 കിലോ ഭാരം വച്ചു.

എന്നാൽ ഇതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. പഴയ പോലെ ആകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. അതിനാൽ ഇതാ, എന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് എന്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിശ്ചയദാർഢ്യത്തിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും സാധിക്കും’.– തന്റെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചു.

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ ആണ് പാർവതിയുടെ പുതിയ ചിത്രം.