Wednesday 30 October 2024 02:32 PM IST : By സ്വന്തം ലേഖകൻ

‘കപ്പേള’ക്ക് ശേഷം മുഹമ്മദ് മുസ്തഫ: ‘മുറ’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു

mura-1

‘കപ്പേള’ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ആക്ഷൻ ഡ്രാമയാണ്. നവംബർ 8നാണ് റിലീസ്.

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. മുറയുടെ രചന നിർവഹിക്കുന്നത് സുരേഷ് ബാബുവാണ്. നിർമ്മാണം : റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്. ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിങ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി.