Friday 27 January 2023 12:21 PM IST : By സ്വന്തം ലേഖകൻ

‘രാജമാണിക്യ’ത്തിന്റെ ഓർമകളുണർത്തിയ ‘പഠാൻ’ ഫസ്റ്റ് ഷോ: സന്തോഷം പങ്കുവച്ച് പത്മപ്രിയ

padmapriya

ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ ഫസ്റ്റ് ഷോ കാണാനെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. ആരാധകർ ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ പത്മപ്രിയയും അത് ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. ഡൽഹിയിലെ ഡിലൈറ്റ് സിനിമസിലാണ് താരമെത്തിയത്.

2005 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താൻ ഇതിനു മുൻപ് ആർപ്പു വിളികൾക്ക് മുൻപിലിരുന്നതെന്ന് പത്മപ്രിയ പറയുന്നു. ചിത്രത്തിൽ പത്മപ്രിയയായിരുന്നു നായിക.

സോഷ്യൽ മീഡിയയിൽ സജീവമായ പത്മപ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.