Friday 23 February 2024 09:25 AM IST : By സ്വന്തം ലേഖകൻ

സമൂഹമാധ്യമങ്ങളിലോ പൊതുവേദികളിലോ ഒരുമിച്ചെത്താത്തതെന്ത് ? വിശദീകരിച്ച് രഞ്ജിനി കുഞ്ചു

ranjini-kunju

യുവനർത്തകരിൽ ശ്രദ്ധേയയും നടൻ സണ്ണി വെയ്ന്റെ ഭാര്യയുമാണ് രഞ്ജിനി കുഞ്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീമാണ് രഞ്ജിനി. രഞ്ജിനി പങ്കുവയ്ക്കുന്ന ഡാൻസ് റീലുകൾ വളരെ വേഗമാണ് വൈറലാകുന്നത്.

ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിലോ പൊതുവേദികളിലോ സണ്ണിയും രഞ്ജിനിയും ഒരുമിച്ച് എത്താത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിനി. രണ്ടുപേരുടെയും തിരക്കുകൾ കാരണമാണ് ഒന്നിച്ചെത്താൻ കഴിയാതിരിക്കുന്നതെന്നും സണ്ണി വെയ്‍നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസര്‍ എന്ന നിലയില്‍ തിരിച്ചറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞു.

‘ഡാൻസ് ആണ് എന്റെ പാഷൻ. ഫോര്‍ ഡാൻസിനുശേഷം കല്യാണവും പെട്ടെന്നു കഴിഞ്ഞപ്പോൾ, ഇന്നയാളുടെ വൈഫ് ആണ് എന്ന് ഹൈപ്പ് വന്നു. നമ്മൾ ചെയ്യുന്ന ഓരോ വർക്കിനെയും ഇവർ താരതമ്യപ്പെടുത്താൻ തുടങ്ങി. നമ്മൾ കഷ്ടപ്പെട്ടു ചെയ്യുന്നതിനൊരു വിലയും ലഭിക്കുന്നില്ലെന്നൊരു ചിന്ത ഒരു സൈഡിൽ ഉണ്ടായിരുന്നു. എന്റെ ഐഡന്റിറ്റി കീപ്പ് ചെയ്ത് മുന്നോട്ടുപോകണമെന്നത് നിർബന്ധമുള്ള കാര്യമായിരുന്നു. സണ്ണിയും ഇക്കാര്യത്തിൽ ഏറെ പിന്തുണ നൽകുന്ന ആളാണ്. ഞങ്ങൾ പൊതുവേദികളിലും മറ്റും ഒരുമിച്ചെത്താത്തിന്റെ പ്രധാന ഘടകം തിരക്കു തന്നെയാണ്. ഞങ്ങള്‍ രണ്ടാളും ഓടി നടന്നു ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. നേരത്തേ സൂചിപ്പിച്ച ടാഗ്‍ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ അദ്ദേഹത്തിനൊപ്പമുളള ചിത്രങ്ങൾ ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം, നേരത്തേ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാ‍ഗ്‍ലൈനിലാണ് വരുക. സിനിമയാണ് എന്നതിനാലാകും കാരണം. ആദ്യമൊക്കെ, നേരിട്ടും അല്ലാതെയും അത്തരം കമന്റുകള്‍ കേട്ടിട്ടുണ്ട്. ഒന്നരവര്‍ഷമായി അങ്ങനെ കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം. സെലിബ്രിറ്റീസിനൊപ്പം റീല്‍സ് ചെയ്താൽ റീച്ച് കൂടുതൽ ലഭിക്കും. പക്ഷേ സ്വന്തമായൊരു ഫെയിം കൊണ്ടുവരാനാണ് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്’. –രഞ്ജിനി പറഞ്ഞു.

പ്രണയിച്ച് വിവാഹിതരായവരാണ് സണ്ണിയും രഞ്ജിനിയും.