കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ സ്പിരിച്വല്‍ മിസ്റ്റിക്കല്‍ ഫിലിം കാറ്റഗറിയില്‍ ഏറ്റവും മികച്ച ഫിലോസഫിക്കല്‍ സിനിമയ്ക്കുള്ള പുരസ്‌കാരം പ്രദീപ് ചെറിയാന്‍ സംവിധാനം ചെയ്ത ‘കാദീശോ’ എന്ന മലയാള സിനിമയ്ക്ക്.
വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ സഹോദരീപുത്രനാണ് പ്രദീപ് ചെറിയാന്‍. കാന്‍ ചലച്ചിത്രമേള പോലെ പ്രാധാന്യമുള്ള മറ്റൊരു ചലച്ചിത്രമേളയാണ് കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍.
മത്സരത്തില്‍ വിജയിയായതോടെ വര്‍ഷാന്ത്യത്തില്‍ നടക്കുന്ന ഫൈനല്‍ എക്സിബിഷനില്‍ പങ്കെടുക്കാനുള്ള എന്‍ട്രിയും ‘കാദീശോ’ നേടി.