Friday 29 December 2023 11:29 AM IST : By സ്വന്തം ലേഖകൻ

‘ഗല്ലി സ്റ്റാർ’ ടിറ്റോ വിൽസൺ നായകൻ...‘സംഭവം ആരംഭം’ ടീസർ ശ്രദ്ധേയമാകുന്നു

sambhavam-aarambham

ശ്രദ്ധേയമായി ‘സംഭവം ആരംഭം’ ടീസർ. ‘അങ്കമാലി ഡയറീസ്’ലെ യൂക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടിറ്റോ വില്‍സൻ നായകനാകുന്ന ഈ ചിത്രം ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

മുരുകൻ മാർട്ടിൻ, ടോം ഇമ്മട്ടി, ചാർളി ജോ, പ്രശാന്ത് മുരളി, ലിജോ അഗസ്റ്റിൻ, ഇസ്മയിൽ കാലിക്കറ്റ്, മൻസൂർ വിഎംസി, രണദിവെ, ഉണ്ണികൃഷ്ണൻ, ഉമേഷ് ഉദയകുമാർ തുടങ്ങിയവരോടൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നു.
റെജിൻ സാന്റോ ഛായാഗ്രഹണം. ഡിനു മോഹൻ, നിഷാദ് ഹസ്സൻ, അസ്സി മൊയ്‌തു എന്നിവരുടെ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. എഡിറ്റർ ജിതിൻ.