Thursday 21 December 2023 10:35 AM IST : By സ്വന്തം ലേഖകൻ

‘സര്‍വശക്തന്‍ എന്റെ ‘പൊന്‍’ അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ’: സന്തോഷം കുറിച്ച് ഷാജി കൈലാസ്

shaji-kailas

ആറ് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പ്രിയ നടി കവിയൂര്‍ പൊന്നമ്മ സിനിമയിലെ തിരക്കുകൾ കുറച്ച് വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ, കവിയൂർ പൊന്നമ്മയെ സന്ദർശിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

‘എന്റെ പ്രിയപ്പെട്ട ‘പൊന്നു’അമ്മയ്‌ക്കൊപ്പം വില്ലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍. സര്‍വ്വശക്തന്‍ എന്റെ ‘പൊന്‍’ അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ’ എന്നാണ് കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാജി കൈലാസ് കുറിച്ചത്.

ഷാജിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ആനി നിർമാതാവ് ആൽവിൻ ആന്റണി എന്നിവരുമുണ്ടായിരുന്നു.

വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍.