Monday 23 November 2020 09:13 AM IST : By സ്വന്തം ലേഖകൻ

‘തടി കാരണം എനിക്കിത് ധരിക്കാൻ ഇത്ര കാലം കാത്തിരിക്കേണ്ടി വന്നു’! ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ സോയ

shaalin

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് യുവനടി ശാലിൻ സോയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ. തന്റെ പ്രിയപ്പെട്ട വസ്ത്രം ധരിച്ചാണ് സാലിൻ ചിത്രങ്ങളിൽ. സെലീന ഗോമസിന്റെ കടുത്ത ആരാധികയായ മകൾക്ക് അച്ഛൻ സമ്മാനിച്ച ഉടുപ്പാണിത്. . പക്ഷേ, തടി കാരണം തനിക്കിത് ധരിക്കാൻ ഇത്ര കാലം കാത്തിരിക്കേണ്ടി വന്നെന്നും ഇപ്പോൾ ഈ വസ്ത്രം തനിക്കു ചേരുന്നുണ്ടെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും താരം കുറിച്ചു.

ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ശാലിൻ കുറച്ചത്. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങള്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു.