Wednesday 27 March 2024 12:15 PM IST : By സ്വന്തം ലേഖകൻ

നിറങ്ങളിൽ മുങ്ങി, നിറചിരിയോടെ...ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി വെയ്ൻ

sunny

ഹോളി ആഘോഷങ്ങൾക്കിടെ പകർത്തിയ തന്റെ ചിത്രങ്ങൾ പങ്കുവച്ച് യുവനടൻ സണ്ണി വെയ്ൻ. മുഖത്താകെ വർണങ്ങളുമായി കൂളിങ് ഗ്ലാസ് ധരിച്ചുള്ള താരത്തിന്റെ ചിത്രമാണിത്. ചിത്രത്തിനൊപ്പം എല്ലാവർക്കും ഹോളി ആശംസകളും അറിയിച്ചിട്ടുണ്ട്.

ഷെയ്ൻ നിഗത്തിനൊപ്പം പ്രധാന വേഷത്തിലെത്തിയ വേലയാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ സണ്ണി വെയ്ൻ ചിത്രം. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് സണ്ണി ചിത്രത്തിലെത്തിയത്.