Monday 28 November 2022 11:10 AM IST : By സ്വന്തം ലേഖകൻ

മിസ്റ്റർ കടുവയും മിസിസ്സ് കടുവയും...: പൃഥ്വിക്കൊപ്പമുള്ള മനോഹരമായ സെൽഫിയുമായി സുപ്രിയ

prithviraj

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’യുടെ വിജയാഘോഷം ഗംഭീരമാക്കി അണിയറപ്രവർത്തകർ. താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് ‘കടുവ’യെന്ന് പൃഥ്വിരാജ് ചടങ്ങില്‍ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കുന്നതിനു മുമ്പ്, പൃഥ്വിരാജിനൊപ്പമുള്ള മിറർ സെൽ‌ഫി പങ്കുവച്ച്, താരത്തിന്റെ ഭാര്യയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സാരഥിയുമായ സുപ്രിയ കുറിച്ചതും ശ്രദ്ധേയമാണ്.

‘Kaduva success meet with Mr Kaduva & Mrs Kaduva’ എന്നാണ് സെൽ‌ഫിക്കൊപ്പമുള്ള സുപ്രിയയുടെ കുറിപ്പ്.