Monday 25 March 2024 02:31 PM IST : By സ്വന്തം ലേഖകൻ

ഇനി പ്രണവിന്റെ ജീവിതപ്പാതി...നടി സുരഭി സന്തോഷ് വിവാഹിതയായി

surabhi-santhosh

നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകൻ പ്രണവ് ചന്ദ്രനാണ് വരവ്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. പയ്യന്നൂർ ആണ് സ്വദേശം. നടി എന്നതിനൊപ്പം മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി.

കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി വെയ്ൻ നായകനാകുന്ന ‘ത്രയം’ ആണ് താരത്തിന്റെ പുതിയ റിലീസ്.