Tuesday 30 January 2024 10:10 AM IST : By സ്വന്തം ലേഖകൻ

നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ യിലെത്തി ഗവർണർ...സന്തോഷം കുറിച്ച് സുരേഷ് ഗോപി

suresh-gopi

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ വീട് സന്ദർശിച്ച്, കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചും ഭക്ഷണം കഴിച്ചും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടായ ‘ലക്ഷ്മി’യിലായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം. വീട്ടിലെത്തിയ ഗവര്‍ണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിക്കുന്നതിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചത്. അടുത്തിടെയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും ശ്രേയസും വിവാഹിതരായത്.