Wednesday 03 January 2024 11:30 AM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപിയുടെ വരാഹം, പ്രധാന വേഷത്തിൽ ഗൗതം മേനോനും...സുരാജും താരനിരയിൽ

varaham

സുരേഷ് ഗോപി നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ‘വരാഹം’ത്തിൽ തമിഴിലെ പ്രിയ സംവിധായകൻ ഗൗതം മേനോനും. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഗൗതം എത്തുക. സുരാജ് വെഞ്ഞാറമൂടാണ് താരനിരയിലെ മറ്റൊരു പ്രമുഖ താരം.

സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടെയിൻമെൻസ് എന്നീ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌ പടിയൂരുമാണ് നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൈവിധ്യമാർന്ന ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

കഥ - ജിത്തു കെ. ജയൻ, മനു സി. കുമാർ, തിരക്കഥ - മനു.സി. കുമാർ, സംഗീതം - രാഹുൽ രാജ്, ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിങ് - മൻസൂർ മുത്തുട്ടി. കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.