Tuesday 23 January 2024 11:06 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കുട്ടികൾക്കൊപ്പം’...സന്തോഷത്തിന്റെ അമ്മ നിമിഷങ്ങൾ: ചിത്രങ്ങൾ പങ്കുവച്ച് ഉർവശി

urvashi

മക്കളായ തേജ ലക്ഷ്മിയ്ക്കും (കുഞ്ഞാറ്റ) ഇഷാൻ പ്രജാപതിയ്ക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഉർവശി. ‘എന്റെ കുട്ടികൾക്കൊപ്പം’ എന്ന കുറിപ്പോടെയാണ് സിനിമാ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങള്‍ ഉർവശി പോസ്റ്റ് ചെയ്തത്.

ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഉർവശി ഇപ്പോൾ. ‘എൽ ജഗദമ്മ ഏഴാം ക്ളാസ്സ് ബി സ്റ്റേറ്റ്ഫസ്റ്റ്’ എന്നു പേരിട്ട ചിത്രത്തിൽ ജഗദമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്.

അനിൽ നായർ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും ഷൈജൽ എഡിറ്റിങ്ങും. അൻവർ അലി ആണ് ഗാനരചന. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.