‘ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ കളറിലേക്ക്...അമ്മ...മുപ്പത്തിയാറ് വർഷങ്ങളിലൂടെ’: ചിത്രങ്ങൾ പങ്കുവച്ച് വേണുഗോപാൽ
 
Mail This Article
×
അമ്മയോടൊപ്പമുള്ള രണ്ടു കാലങ്ങളിലെ തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായകൻ ജി.വേണുഗോപാൽ. അമ്മയ്ക്കൊപ്പം കാറിൽ ചാരി നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും സമീപകാലത്തായി പകർത്തിയ മറ്റൊരു ചിത്രവുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ കളറിലേക്ക് .... അമ്മ .... മുപ്പത്തിയാറ് വർഷങ്ങളിലൂടെ’ എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് വേണുഗോപാലിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വേണുഗോപാൽ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.
 
 
 
 
 
 
 
