അമേരിക്കയിലെ ഒന്നര മാസം നീണ്ട സംഗീതപരിപാടിക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴുള്ള സന്തോഷത്തിന്റെ വിഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. അമൃതയെ ഏറെ നാളുകൾക്കു ശേഷം കണ്ടതിന്റെ ആനന്ദനിമിഷങ്ങൾ കോർത്തിണക്കി അനിയത്തിയും ഗായികയുമായ അഭിരാമിയാണ് ഈ വിഡിയോ ഒരുക്കിയത്.
യാത്ര കഴിഞ്ഞെത്തിയ അമൃത, മകൾ പാപ്പു എന്ന അവന്തികയെ ഓടിവന്ന് കെട്ടിപ്പിടിച്ച്, മാറോടു ചേർത്ത് സ്നേഹചുംബനങ്ങൾ നൽകുന്നതു വിഡിയോയിൽ കാണാം.
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി നേതൃത്വം നൽകിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് അമൃത ഉൾപ്പടെയുള്ള ഗായക സംഘം അമേരിക്കയിലെത്തിയത്.