സംഗീത ആസ്വാദകർക്ക് നവരാത്രി സമ്മാനമായി ‘മാമവതു ശ്രീ സരസ്വതി’ എന്ന കീർത്തനത്തിന്റെ കവർ സോങ്ങുമായി യുവഗായിക മൃദുല വാരിയർ. പാട്ടിന്റെ മൃദുല പെർഫോം ചെയ്യുന്ന വിഡിയോ ശ്രദ്ധേയമാണ്.
മൈസൂർ വാസുദേവാചാര്യൻ സംസ്കൃത ഭാഷയിൽ രചിച്ച കൃതിയാണ് ‘മാമവതു ശ്രീ സരസ്വതി’. ഹിന്ദോളം രാഗത്തിൽ ആദിതാളത്തിലാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മൃദുല വാരിയരുടെ ‘മാമവതു ശ്രീ സരസ്വതി’ പുതിയ വകഭേദവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.