‘ഹൃദയം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ചിത്രത്തില്‍ നിവിൻ പോളി അതിഥി വേഷത്തിലെത്തും. ഇപ്പോഴിതാ, ചിത്രത്തിലെ ‘പ്യാരാ മേരാ വീരാ’ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. നിവിൻ പോളിയുടെ ആഘോഷത്തിമിർപ്പാണ് ഈ ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച പാട്ടിന് അമൃത് രാംനാഥ് ഈണമൊരുക്കി. സിദ്ധാർഥ് ബസ്റുർ ആണ് ഗാനം ആലപിച്ചത്
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ‘വർഷങ്ങൾക്കു ശേഷം’ നിർമിക്കുന്നത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിനെത്തും.